ഗാസയിൽ പരിക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും വൈദ്യചികിത്സ നൽകാനുള്ള
യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശത്തിന് അനുസൃതമായി ഗാസയിൽ നിന്നുള്ള കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന 17-ാമത്തെ സംഘം ഇന്ന് വ്യാഴാഴ്ച യുഎഇയിൽ എത്തി.
ഈജിപ്തിലെ അൽ അരിഷ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനം സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ആണ് ലാൻഡ് ചെയ്തത്. 17-ാമത്തെ സംഘത്തിൽ ഒരു കൂട്ടം കുട്ടികളും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള കാൻസർ രോഗികളും അവരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.