യുഎഇയുടെ ഔദാര്യത്തില്‍ 108,000 ദിർഹത്തിന്റെ ട്രാഫിക് പിഴകൾ റദ്ദാക്കി : ആയിരക്കണക്കിന് ആളുകൾക്ക് വിരുന്നൊരുക്കി ഒമാന്‍ പൗരൻ

108,000 dirham traffic fines canceled by UAE's generosity - Oman citizen feasts thousands of people

കഴിഞ്ഞ മാസം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് യുഎഇ സന്ദർശിച്ചതിന് ശേഷം 2018 മുതൽ 2023 വരെ ഒമാനി പൗരന്മാർ യുഎഇയിൽ വരുത്തിയ എല്ലാ ഗതാഗത നിയമലംഘനങ്ങളും ഒഴിവാക്കാൻ യുഎഇ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു ഒമാന്‍ പൗരന്റെ 108,000 ദിർഹമാണ് റദ്ദായിക്കിട്ടിയത്.

മൊത്തം 250 ട്രാഫിക് നിയമലംഘനങ്ങൾക്കായി ഒമാന്‍ പൗരൻ മൊത്തം 108,000 ദിർഹമാണ് പിഴയായി നൽകേണ്ടിയിരുന്നത്. എന്നാൽ യുഎഇയുടെ ഈ പിഴ ഒഴിവാക്കൽ ഔദാര്യം ഈ വ്യക്തിക്ക് വളരെയധികം ആശ്വാസം നൽകുകയായിരുന്നു. തുടർന്ന് ഒമാനിൽ പൗരന്മാരടക്കമുള്ള ആയിരക്കണക്കിന് ആളുകൾക്കാണ് വിരുന്നൊരുക്കികൊണ്ടാണ് ഇദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്.

യുഎഇയുടെ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആരംഭിച്ച ഈ തീരുമാനത്തെത്തുടർന്ന് ഇങ്ങനെ ആയിരക്കണക്കിന് ഒമാനികളുടെ പിഴകൾ റദ്ദാക്കപ്പെട്ടിട്ടുണ്ട്.

യുഎഇയുടെ ഈ സംരംഭത്തിന് നന്ദി പറഞ്ഞുകൊണ്ട് നിരവധി ഒമാനി നിവാസികൾ തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ രംഗത്ത്‌ വന്നിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!