വാഹനങ്ങളുടെ ആയുസ്സ് കണക്കാക്കാനുള്ള ഒരു സംവിധാനം ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) അടുത്തിടെ ആരംഭിച്ചിട്ടുണ്ട്.
ദുബായിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ വാഹനങ്ങളെ ഉൾക്കൊള്ളുന്ന ഈ പദ്ധതി – തുടക്കത്തിൽ ദുബായിലെ റെന്റ് കാറുകളുടെ ലൈറ്റ് വാഹനങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.
വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. എന്നാൽ, വാഹനങ്ങൾ ഈ പരിശോധനക്ക് വിധേയമാകണമെന്ന് നിബന്ധനയില്ലെന്ന് ആർ.ടി.എ ലൈസ ൻസിങ് ഏജൻസിയുടെ സി.ഇ.ഒ അബ്ദുല്ല യൂസുഫുൽ അലി (Abdulla Yousef Al Ali, CEO of RTA Licensing Agency) പറഞ്ഞു.
വാഹന ഉടമയുടെ തീരുമാനത്തിന് അനുസരിച്ച് വാഹനം പരിശോധിച്ചാൽ മതി. പരിശോധനക്ക് വിധേയ മാകുന്നതിലൂടെ വാഹനത്തിൻ്റെ ആയുസ്സ് വർധിപ്പിക്കാൻ നടത്തേണ്ട അറ്റകുറ്റപ്പണികളെ കുറിച്ചുള്ള വിവ രങ്ങൾ ലഭ്യമാകും. കേടുപാടുകളും മറ്റും പരിഹരിച്ച് കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന വിധം വാഹനങ്ങളുടെ ആയുസ്സ് വർധിപ്പിക്കാൻ സാധിക്കുമെന്നും ആർ.ടി.എ അറിയിച്ചു. മാന്വൽ ഗിയറുള്ള വാ ഹനങ്ങൾ അഞ്ചു വർഷത്തിന് ശേഷം ഇലക്ട്രിക് വാഹനങ്ങൾ ആറു വർഷത്തിന് ശേഷവും മാറ്റണമെ ന്നാണ് നിലവിലുള്ള നിയമം. ഇതിൽ കാലാവധി ദീർഘിപ്പിക്കണമെങ്കിൽ ആർ.ടി.എയുടെ പ്രത്യേക അനുമ
തി വാങ്ങണം.
https://x.com/rta_dubai/status/1791072714276454493