ടെഹ്റാൻ: ഇറാൻ പ്രസിഡന്റ ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രിയും സഞ്ചരിച്ച ബെൽ 212 ഹെലികോപ്റ്റർ കനത്ത മൂടൽമഞ്ഞിൽ പർവതങ്ങളിലൂടെ പറക്കുന്നതിനിടെ ഇന്നലെ ഞായറാഴ്ച തകർന്നുവീണതായും തിരച്ചിൽ സംഘങ്ങൾ അവശിഷ്ടങ്ങൾ കണ്ടെത്തിയപ്പോൾ എല്ലാവരും മരിച്ചതായി കണക്കാക്കുന്നുവെന്നും ഇന്ന് തിങ്കളാഴ്ച ഇറാൻ മാധ്യമങ്ങൾ ഉറിപ്പോർട്ട് ചെയ്തു.
എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നേരത്തെ, തുർക്കി സൈന്യത്തിൻ്റെ ഹെലികോപ്റ്റർ അപകടസ്ഥലം കണ്ടെത്തിയതായി വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയ റിപ്പോർട്ടുകൾ കൂടെ പുറത്തുവന്നതോടെ ആശങ്കയിലാണ് ഇറാൻ ജനത. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമാക്കുന്നുണ്ട്.
അതേസമയം, ഇത്തരം റിപ്പോർട്ടുകളൊന്നും ഇറാൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് മാത്രമാണ് ഇതുവരെ ഇറാൻ പുറംലോകത്തെ അറിയിച്ചിട്ടുള്ളത്.