യുഎഇ പ്രസിഡണ്ട് സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി.

UAE President meets Saudi Crown Prince

യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി അറേബ്യയിൽ സന്ദർശനം നടത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാ നുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സുദൃഡമായ ബന്ധവും തന്ത്രപരമായ ബന്ധവും ചർച്ചയായി. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ അസീസിയ പാലസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

സൗദി അറേബ്യയുമായുള്ള ആശയവിനിമയം, സഹകരണം, ഏകീകരണം , എന്നിവ മേഖലയുടെ സമൃദ്ധിക്കും സ്ഥിരതക്കും ,സുരക്ഷക്കും , അനിവാര്യമാണെന്ന് യുഎഇ പ്രസിഡണ്ടിൻറെ സൗദി സന്ദർശനവും കിരീടാവകാശിയുമായുള്ള ചർച്ചയും ആവർത്തിച്ചു ഉറപ്പിക്കുന്നു എന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോക്ടർ അൻവർ ഗർഗാഷ് എക്സ് അക്കൗണ്ടിൽ കുറിച്ച പോസ്റ്റിൽ പറഞ്ഞു. നേതൃത്വത്തിലെ വികസനവും ആധുനികവത്കരണവും ചർച്ചയാകുന്ന ഇത്തരം കൂടിക്കാഴ്ചകൾ ജനങ്ങൾക്കും രാഷ്ട്രങ്ങൾക്കും വലിയ രീതിയിൽ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!