ദുബായിലേക്കുള്ള വിമാന യാത്രയിൽ യാത്രക്കാരിക്ക് ശാരീരിക അസ്വസ്ഥത : രക്ഷകനായി മലയാളി ഡോക്ടർ

Passenger suffering from physical discomfort on the flight to Dubai- Malayali doctor came to the rescue

കഴിഞ്ഞ ബുധനാഴ്ച രാവിലെ 6.10 ന് ചെന്നൈയിൽ നിന്ന് ദുബായിലേക്ക് യാത്ര തിരിച്ച ഇൻഡിഗോ വിമാനം ഏതാണ്ട് പാതി വഴി പിന്നിട്ടപ്പോഴാണ് 35 കാരിയായ യാത്രക്കാരിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭപ്പെടുന്നത്. മറ്റു യാത്രക്കാർക്കൊപ്പം വിമാനത്തിലെ ക്യാബിൻ ക്രൂവും നിസ്സഹായാവസ്ഥയിലായി. യാത്രക്കാരിൽ ഡോക്ടർമാർ ആരെങ്കിലും ഉണ്ടോ എന്നവർ വിമാനത്തിലെ ഉച്ചഭാഷിണിയിലൂടെ അനൗൺസ്‌മെന്റ് നടത്തി ഇത് കേട്ട് സഹായഹസ്തവുമായി കാസർകോട് സ്വദേശി ഡോക്ടർ ലഹൽ മുഹമ്മദ് അബ്ദുല്ല മുന്നോട്ടു വരികയും രോഗിയെ രക്ഷപെടുത്തുകയും ചെയ്തു, രോഗിയുടെയും മറ്റ് യാത്രക്കാരുടെയും കാബിൻ ക്രൂവിന്റെയും നന്ദിക്കും കൃതജ്ഞതക്കും ഡോക്ടർ അർഹനായി. നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഇൻഡിഗോ ടീം കുറിച്ചതിങ്ങനെ :-

പ്രിയപ്പെട്ട സർ, ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും താങ്കളുടെ പിന്തുണയ്ക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇത് ഞങ്ങൾ എത്രമാത്രം വിലമതിക്കുന്നു എന്ന് താങ്കൾക്ക് മനസ്സിലാകണമെന്നില്ല. നിങ്ങളുടെ ജീവിതത്തിൽ ആയുരാരോഗ്യ സന്തോഷങ്ങൾ നിറയട്ടെയെന്ന് ആശംസിക്കുന്നു. ടീം. 6E 147- പൂജ വി സച്ചു , പിമാ പ്രീത ദുപൻസ്‌.

ചെന്നൈ രാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്ന് എം. ബി. ബി.എസ്. പൂർത്തിയാക്കിയ ലഹൽ റാസൽഖൈമയിൽ രൽക്ഷിതാക്കളെ കാണാനുള്ള യാത്രയിലായിരുന്നു. റാക് അക്കാദമി – റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയാണ് ലഹൽ ചെന്നൈ രാമചന്ദ്ര മെഡിക്കൽ കോളേജിൽ ചേർന്നത്. റാക് പാക് എം. ഡി. യും കാസർകോട് സ്വദേശിയുമായ ടി. വി. അബ്ദുല്ല- ജാസ്മിൻ അബ്ദുല്ല ദമ്പതികളുടെ മകനാണ് ഡോക്ടർ ലഹൽ മുഹമ്മദ് അബ്ദുല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!