യുഎഇയിലുടനീളം സൗജന്യമായി ചാർജ് ചെയ്യാവുന്ന 100 ഫാസ്റ്റ് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു.

100 free fast electric vehicle charging stations are coming up across the UAE.

പൂർണ്ണമായി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ (EV ) ചാർജിംഗ് ശൃംഖലയായ UAEV യുഎഇയിലെ ഏഴ് എമിറേറ്റുകളെയും ഉൾകൊള്ളിച്ചുകൊണ്ട് സൗജന്യമായി ചാർജ് ചെയ്യാവുന്ന 100 ഫാസ്റ്റ് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ കൊണ്ടുവരുമെന്ന് അറിയിച്ചു. UAEV 160kW ഫാസ്റ്റ് ചാർജിംഗ് പോയിൻ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ഈ സംരംഭം അബുദാബിയിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. ഈ വർഷം അവസാനത്തോടെ 100 ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കാനും 2030 ഓടെ 1,000 ആയി ഉയർത്താനുമാണ് ലക്ഷ്യമിടുന്നത്.

യുഎഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും (MoEI) ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റിയും (EtihadWE) ചേർന്ന് സംയുക്തയാണ് ഈ സംരംഭം ഒരുക്കുന്നത്. 2030 ഓടെ 100,000 ടൺ CO2 ഉദ്‌വമനം കുറയ്ക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഇത് 1.8 മില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണെന്നും കണക്കുകൂട്ടപ്പെടുന്നു, യുഎഇയിലുടനീളമുള്ള ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റി അംഗങ്ങൾക്ക് പൊതുവായി ഈ ചാർജിംഗ് സ്റ്റേഷനുകൾ ആക്‌സസ് ചെയ്യാനാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!