യുഎഇയുടെ പലയിടങ്ങളിലും ഇന്ന് ചൊവ്വാഴ്ച പുലർച്ചെ മുതൽ മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്നുണ്ടായ മോശം ദൃശ്യപരതയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ വകുപ്പ് ഒരു റെഡ് അലർട്ട് പുറപ്പെടുവിക്കുകയും ചെയ്തു.മൂടൽമഞ്ഞ് മൂലം ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് ആവശ്യപ്പെട്ടു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി മാറ്റുന്നത് പാലിക്കാനും ഡ്രൈവർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇന്ന് ചൊവ്വാഴ്ച താപനിലയിൽ ക്രമാനുഗതമായ വർദ്ധനയോടെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിലും ദുബായിലും യഥാക്രമം 37 ഡിഗ്രി സെൽഷ്യസും 35 ഡിഗ്രി സെൽഷ്യസും വരെ താപനില പ്രതീക്ഷിക്കുന്നു. ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാത്രിയിലും ബുധനാഴ്ച രാവിലെയും ഹ്യുമിഡിറ്റി പ്രതീക്ഷിക്കുന്നുണ്ട്.