അബുദാബിയിൽ ജൂൺ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾ നിരോധിക്കും

Abu Dhabi to ban single-use Styrofoam steps from 1

അബുദാബിയിൽ ജൂൺ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾ നിരോധിക്കുമെന്ന് പരിസ്ഥിതി ഏജൻസിയും, അബുദാബി സാമ്പത്തിക വികസന വകുപ്പും ചേർന്ന് സംയുക്തമായി പ്രഖ്യാപിച്ചു.

ഇതനുസരിച്ച് കപ്പുകൾ, മൂടികൾ, പ്ലേറ്റുകൾ, പാനീയ പാത്രങ്ങൾ, ഉടനടി ഉപയോഗിക്കുന്നതിനുള്ള ഭക്ഷണ പാത്രങ്ങൾ എന്നിവയ്‌ക്ക് ഈ നിരോധനം ബാധകമായിരിക്കും. വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റോറേജ് ബോക്സുകൾ, കൂളറുകൾ, മെഡിക്കൽ ഉപയോഗത്തിനായി ഉദ്ദേശിച്ചിട്ടുള്ള ഇനങ്ങൾ എന്നിവയെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം നിരോധിക്കാനുള്ള ഈ സംരംഭം അബുദാബി സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസിയുടെ വിപുലീകരണമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!