ഹ്യൂമൻ ഡെവലെപ്മെന്റ് അതോറിറ്റിയുടെ (KHDA ) സഹകരണത്തോടെടെ റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA ) വിദ്യാർത്ഥികളുടെ ഗതാഗത സുരക്ഷിതത്വത്തിനായി ദുബായിൽ പഠനം നടത്തുന്നു. രക്ഷിതാക്കളുടെയും ഗതാഗത ആവശ്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും കൂടി ലക്ഷ്യമിട്ടാണ് ഇതെന്ന് സ്കൂളുകൾ രക്ഷിതാക്കൾക്കയച്ച ചോദ്യാവലിയിൽ പറയുന്നു.
എമിറേറ്റിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള ദുബായുടെ പുതിയ പദ്ധതിയാണിത് . ഗതാഗതം സുഗമമാക്കുന്നതിന്ന് സ്വീകരിക്കുന്ന നടപടികളിൽ, നേരത്തെ പ്രഖ്യാപിച്ചതുപോലെ, സ്കൂൾ ഗതാഗതം ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നത്തിനുള്ള ഒരു നയം വികസിപ്പിച്ചിട്ടുണ്ട് . സ്കൂളുകൾക്ക് ചുറ്റുമുള്ള ഗതാഗതം 13 ശതമാനം മെച്ചപ്പെടുത്താൻ ഈ പഠനം സഹായിക്കുമെന്നാണ് പ്രതീക്ഷ.
സ്കൂളിലെ രക്ഷിതാക്കൾ അഭ്യർത്ഥനയോട് അനുകൂലമായാണ് പ്രതികരിക്കുന്നത്. എല്ലാവരുടെയും ദൈനംദിന ജീവിതത്തിൽ ഇത് വളരെ വലിയ ഘടകമാണ്. ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മാതാപിതാക്കൾക്ക് അതിയായ താൽപ്പര്യമുണ്ട്. ഞങ്ങളുടെ സ്കൂളിൽ പ്രധാനമായും ഇമാറാത്തി വിദ്യാർത്ഥികളാണ്. ദുബായുടെ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്. നഗര വ്യാപകമായ ആസൂത്രണത്തിൽ ഇത് വലിയ ഗുണം ചെയ്യുമെന്ന് ഒരു സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു
വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും റോഡ് ഗതാഗതം വഴി യാത്ര ചെയ്യുന്നതിനാൽ സർവേയിൽ നിന്നുള്ള കണ്ടെത്തലുകൾ സ്കൂളുകൾക്കും ഉൾക്കാഴ്ച നൽകും. വിദ്യാലയ സമയങ്ങളിൽ ഗതാഗതകുരുക്ക് ഗണ്യമായി കുറയും. ഈ പ്രശ്‌നം പരിഹരിക്കാൻ പല സ്കൂളുകളും രക്ഷിതാക്കൾക്കിടയിൽ സ്കൂൾ ബസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു.