ദുബായ് മെട്രോ റെഡ്ലൈനിലെ തടസ്സങ്ങൾ നീക്കിയതായും അൽ ഖൈൽ സ്റ്റേഷനിൽ നിന്ന് യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്കുള്ള സർവീസ് ഇപ്പോൾ സാധാരണനിലയിലാണെന്നും ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഇന്ന് മെയ് 22 ന് അതിരാവിലെ അൽ ഖൈൽ സ്റ്റേഷനിൽ നിന്ന് യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്കുള്ള സർവീസ് രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ഈ സ്റ്റേഷനുകൾക്കിടയിൽ ബദൽ ബസ് സർവീസ് നൽകിയിരുന്നതായും RTA അറിയിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്കായി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ പിന്തുടരണമെന്നും അതോറിറ്റി അറിയിച്ചു.
https://x.com/rta_dubai/status/1793137006886674889