സന്ദർശക വിസയിലോ ടൂറിസ്റ്റ് വിസയിലോ യുഎഇയിലേക്കെത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
1- സന്ദർശക വിസയിൽ എത്തുന്നവർ സന്ദർശന ലക്ഷ്യം, താമസ സ്ഥലം, ചെലവഴിക്കാനുള്ള പണം എന്നിവയെക്കുറിച്ച് വിമാനത്താവളങ്ങളിൽ ചോദിക്കും. വ്യക്തമായ ഉത്തരം പറയാത്തവർക്ക് വിമാനത്താവളത്തിന് പുറത്തു പോകാനാവില്ല.
2- സന്ദർശക, വിനോദ സഞ്ചാര വിസകളിൽ വരുന്നവർക്ക് ജോലി ചെയ്യാൻ അനുവാദം ഇല്ല, റിക്രൂട്മെന്റു ഏജൻസിയും ട്രാവൽ ഏജൻസിയും സന്ദർശക വിസയിൽ ജോലി ഉറപ്പ് നൽകിയാലും അത് നിയമ വിരുദ്ധമാണ്.
3- തൊഴിൽ വിസയിൽ വരുമ്പോൾ എൻട്രി പെർമിറ്റിൽ യുഎഇയിൽ എത്തി ജോലിയിൽ ചേരാൻ ആവശ്യമായ വിസ നടപടികൾ പൂർത്തിയാക്കുകയാണ് വേണ്ടത്.
4- സന്ദർശക വിസയിൽ വരുന്നവരുടെ ലക്‌ഷ്യം വിനോദ സഞ്ചാരമാണെങ്കിൽ താമസിക്കുന്ന ഹോട്ടലിന്റെ വിവരം, മടക്ക ടിക്കറ്റ് , രാജ്യത്ത് ചെലവഴിക്കാൻ പണം എന്നിവ കരുതണം.
5- ബന്ധുവിനെയോ സുഹൃത്തിനെയോ കാണാനാണ് വരുന്നതെങ്കിൽ ഇവരുടെ വിസയുടെ പകർപ്പ് , പാസ്സ്പോർട്ടിന്റെ പകർപ്പ് , വിലാസം, ഫോൺ നമ്പർ എന്നിവ കരുതണം. താമസ സ്ഥലത്തിന്റെ വിവരങ്ങളും പറയണം.cc
6 -എയർപോർട്ടിൽ വരുമ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ അവരുടേതായ ചോദ്യങ്ങൾ ബ ബ ബ അടിക്കുകയോ പതറുകയോ ചെയ്താൽ സ്വാഭാവികമായും നമ്മളുടെ സന്ദർccശനcത്തിന്റെ ഉദ്ദേശ്യം കൂടുതൽ ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ഒരു ഗൃഹപാഠം ചെയ്തിട്ട് വരേണ്ടതാണ്.