യുഎഇയിൽ 409 സ്ഥലങ്ങളിൽ നിന്നും ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ തുരത്തിയതായി യുഎഇയിലെ ആരോഗ്യ അധികൃതർ ഇന്ന് ബുധനാഴ്ച പറഞ്ഞു.
യുഎഇയിൽ ഏപ്രിൽ 16 ന് പെയ്ത ഏറ്റവും ശക്തമായ മഴയിൽ നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായതിനെത്തുടർന്ന് ഡെങ്കിപ്പനിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവന്നിരുന്നു. പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പിന്നീട് അതിൽ ചിലത് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി മാറിയിരുന്നു. അവയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. ഈഡിസ് ഈജിപ്തി കൊതുകുകൾ പരത്തുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി.
യുഎഇയിൽ ഡെങ്കിപ്പനിക്കെതിരെ പോരാടുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പറഞ്ഞു.
രാജ്യത്തുടനീളമുള്ള കൊതുക് പ്രജനന കേന്ദ്രങ്ങൾ മാപ്പ് ചെയ്യുന്നതിനും തുടച്ചുനീക്കുന്നതിനും ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഏറ്റവും പുതിയ ജിപിഎസ് സാങ്കേതികവിദ്യകൾ ആണ് ഉപയോഗിക്കുന്നത്.