യു. എസ്. ഗ്രീൻ കാർഡോ യൂറോപ്യൻ, യു. കെ. റെസിഡൻസ് വിസയോ ഉള്ള ഇന്ത്യക്കാർക്ക് ഇപ്പോൾ യുഎഇ ഓൺ അറൈവൽ വിസ ലഭിക്കാനായി ഓൺലൈനിൽ അപേക്ഷിക്കാം .
ജനറൽ ഡയറക്റ്ററേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് (GDRFA ) ദുബായുടെ അറിയിപ്പാണിത്. നേരത്തെ ഇത്തരം യാത്രക്കാർക്ക് ഓൺ അറൈവൽ വിസ എയർ പോർട്ടിൽ എമിഗ്രേഷനിൽ വച്ചാണ് സ്റ്റാമ്പ് ചെയ്തിരുന്നത് , എന്നാൽ ഇന്ത്യക്കാർ ഓൺലൈനിൽ അപേക്ഷിച്ച് ഫീസ് അടച്ചാൽ വിസ ഇ – മൈലിൽ നൽകുന്നതാണ് പുതിയ സംവിധാനം .
അപേക്ഷയിൽ സാധുവായ പാസ്പോർട്ട് , യു. എസ്. ഗ്രീൻ കാർഡ് അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ , യു. കെ. റെസിഡൻസ് വിസ , വെളുത്ത ബാക്ഗ്രൗണ്ടുള്ള ഫോട്ടോ എന്നിവയാണ് ആവശ്യമായുള്ളത്. അപേക്ഷ സമർപ്പിച്ച് 48 മണിക്കൂറിനകം വിസ ലഭ്യമാകും.