അൽവാസൽ എഫ്‌സിയിൽ അൽ വാസലും ഷബാബ് അൽ അഹ്‌ലിയും തമ്മിലുള്ള ഫുട്‌ബോൾ മത്സരം നടക്കുന്നതിനാൽ ഇന്ന് ഞായറാഴ്ച രാത്രി 7.30 മുതൽ 10 വരെ ഔദ് മേത്ത റോഡിലും ചുറ്റുമുള്ള ഇൻ്റേണൽ സ്ട്രീറ്റുകളിലും ഗതാഗതക്കുരുക്കുണ്ടാകുമെന്നതിനാൽ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായിലെ റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) യാത്രക്കാർക്ക് ട്രാഫിക് മുന്നറിയിപ്പ് നൽകി
സുഗമമായ യാത്ര ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും ദിശാസൂചനകൾ പാലിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.
https://x.com/rta_dubai/status/1794421402411454702