33-ാ മത് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിൽ നിന്നുള്ള 65.000 പുസ്തകങ്ങൾ യുഎഇ യിലെ 220 സ്കൂൾ ലൈബ്രറികൾക്ക് വിതരണം ചെയ്തു.
യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് പുസ്തകങ്ങൾ കൈമാറിയത്. കുട്ടികളിലെ വായനാസംസ്കാരം വളർത്തിയെടുക്കുന്നതിനായാണ് നടപടി. പുസ്തകമേളയിൽ പങ്കെടുത്ത 77 പ്രസാധകരിൽ നിന്നുള്ള പുസ്തകങ്ങളാണ് അധികൃതർ വാങ്ങി ലൈബ്രറികൾക്ക് നൽകിയത്.
വിദ്യാർത്ഥികളുടെ വിജ്ഞാനം വർധിപ്പിക്കാനും സ്കൂളുകളിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുലപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അറബിക് ഭാഷ, ആശയവിനിമയ മാർഗമെന്നതിലുപരി വ്യതിരക്തവും സാഹിത്യ പൈതൃകത്താൽ സമ്പന്നവുമാണെന്നും അബുദാബി സാംസ്‌കാരിക ടൂറിസ വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് ചൂണ്ടിക്കാട്ടി.
സ്കൂൾ ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകുന്നതിന് അബുദാബി അന്താരാഷ്ട്ര പുസ്തകമേളക്ക് ഗ്രാൻഡ് അനുവദിച്ച ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാന്റെ നടപടി സാംസ്കാരിക വിദ്യാഭാസ രംഗത്തിന് അദ്ദേഹം നൽകുന്ന അകഴിഞ്ഞ പിന്തുണയുടെ തുടർച്ചയാണെന്ന് അബുദാബി അറബിക് ഭാഷ കേന്ദ്രം ചെയർമാൻ ഡോക്ടർ അലി ബിൻ തമീം പറഞ്ഞു.