ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന പാകിസ്ഥാൻ മാമ്പഴങ്ങൾ കഴിഞ്ഞയാഴ്ച യുഎഇയിൽ എത്തി. പാക്കിസ്ഥാനിലെ പണപ്പെരുപ്പവും ചരക്ക് ചാർജും വർധിച്ചതിനാൽ വിലകൾ അല്പം കൂടുതലാണ്.
2024 മെയ് 20 മുതൽ പാകിസ്ഥാൻ സർക്കാർ കയറ്റുമതി അനുവദിച്ചതോടെയാണ് പാകിസ്ഥാൻ മാമ്പഴ സീസൺ ഔദ്യോഗികമായി ആരംഭിച്ചത്. മെയ് 23-ന് എത്തിയ 192 കണ്ടെയ്നറുകളിൽ ഏകദേശം 4,600 ടൺ മാമ്പഴങ്ങൾ യുഎഇയിൽ കൊണ്ടുവന്നിട്ടുണ്ട്.