വാഹത് അൽ സവേയ’ പദ്ധതിയുമായി ബന്ധപ്പെട്ട 822 കേസ്സുകൾ തീർപ്പാക്കി 70. കോടി ദിർഹം നിക്ഷേപകർക്ക് മടക്കിനൽകാൻ അബുദാബി കോടതി ഉത്തരവിട്ടു.
വീടുകൾ വാങ്ങിയവരുമായി ഏർപ്പെട്ട കരാറുകൾ റദ്ദാക്കാനും നൽകിയ പണം അവരവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനും കോടതി വിധിച്ചു. അതേസമയം പദ്ധതിയുടെ രണ്ടാംഘട്ടം തീർപ്പാക്കൽ നടപടികളിലേക്ക് കോടതി കടന്നു. പരാതി നൽകിയവർക്കെല്ലാം വിപണിമൂല്യത്തിന് അനുസൃതമായ അവകാശങ്ങൾ ലഭ്യമാക്കാനാണ് കോടതി നീക്കം.
പരാതി തീർപ്പാക്കിയ ശേഷം അംഗീകൃത കോൺട്രാക്ടർമാരെ ഉപയോഗപ്പെടുത്തി ഒന്ന് മുതൽ വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി ഉടമകൾക്ക് കൈമാറാനാണ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ തീരുമാനം 650 ഓളം പേർ പദ്ധതിയുടെ ഭാഗമായി തുടരാൻ താൽപ്പര്യം അറിയിച്ചിരുന്നു.
ഇവരടക്കമുള്ളവർക്കാണ് ഇത്തരത്തിൽ നിർമ്മിതികൾ കൈമാറുക. പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉടലെടുത്തതിനെ തുടർന്ന് ഇവ തീർപ്പുകൽപ്പിക്കാൻ 2021 ലാണ് പ്രത്യേക ജുഡീഷ്യൽ സമിതിക്ക് രൂപം നൽകിയത്.
യു.എ.ഇ. വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമാനും അബുദാബി ജുഡീഷ്യൽ വകുപ്പ് ചെർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് നടപടി.