ഒമാൻ കടലിൽ ഇന്ന് മെയ് 29 ബുധനാഴ്ച പുലർച്ചെ ചെറിയ ഭൂചലനങ്ങൾ ഉണ്ടായതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
പുലർച്ചെ 12.12ന് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർന്ന് 1.53ന് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. നേരിയ പ്രകമ്പനങ്ങൾ യുഎഇയിലും അനുഭവപ്പെട്ടതായി താമസക്കാർ അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലാണ് രണ്ട് ഭൂചലനങ്ങളും ഉണ്ടായത്.
ഈ മാസം ആദ്യം മെയ് 17 ന് യു.എ.ഇയിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. അന്നും താമസക്കാർക്ക് നേരിയ വിറയൽ അനുഭവപ്പെട്ടിരുന്നു. ഇതിന് മുമ്പ് ഏപ്രിലിൽ ഖോർഫക്കാനിൽ താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജനുവരിയിൽ ഫുജൈറയുടെയും റാസൽഖൈമയുടെയും അതിർത്തിയിലുള്ള മസാഫിയിലും 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.