ജോലിക്കായി ദുബായിൽനിന്ന് തായ്‌ലൻഡിലെത്തിയ 2 മലപ്പുറം സ്വദേശികളെ കാണാനില്ലെന്ന് പരാതി. വള്ളിക്കാപ്പറ്റ കുട്ടീരി ഹൗസിൽ അബൂബക്കറിൻ്റെ മകൻ ശുഹൈബ്, കൂരിമണ്ണിൽ പുളിക്കാമത്ത് സഫീർ എന്നിവരെയാണു 22 മുതൽ കാണാതായത്.
ഓൺലൈൻ വഴി ലഭിച്ച ജോലിക്കായി ദുബായിൽനിന്ന് തായ്‌ലൻഡിലേക്ക് പോയതാണിവർ. എന്നാൽ ഒരാഴ്‌ചയിലേറെയായി ഇവരുടെ വിവരമില്ലെന്നാണ് കുടുംബം പറയുന്നത്. മാർച്ച് 27നാണ് ഇരുവരും സന്ദർശക വിസയിൽ ദുബായിലെത്തുന്നത്. ഇരുവരും നേരത്തേ ഗൾഫിൽ ജോലി ചെയ്തിട്ടുള്ളതായും കുടുംബം പറയുന്നു. ജോലിക്കായി ശ്രമിക്കുന്നതിനിടെ ഓൺലൈൻ വഴി ജോലി ലഭിച്ചപ്പോൾ തായ്‌ലൻഡിലേക്ക് പോയതായാണ് വിവരം.
അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഇന്ത്യൻ എംബസിക്കും നോർക്ക റൂട്ട്സിനും ജില്ലാ പൊലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിരിക്കുകയാണ് .ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു.