സ്വർണക്കടത്ത് :ദുബായിൽ നിന്നുള്ള എത്തിയ യാത്രക്കാരനെ സ്വീകരിക്കാനെത്തിയ ശശി തരൂർ എം.പിയുടെ പി.എ. ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായി

Shashi Tharoor's PA Held By Customs At Delhi Airport For Smuggling Gold From Dubai

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റിൽ. 500 ഗ്രാം സ്വർണവുമായാണ് ശശി തരൂരിൻ്റെ പി.എ. ശിവകുമാർ പ്രസാദും കൂട്ടാളിയും അറസ്റ്റിലായി. ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തത്.

വിദേശത്തുനിന്നെത്തിയ ആളുടെ പക്കൽനിന്ന് സ്വർണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്‌തതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുബായിൽനിന്ന് എത്തിയ യാത്രക്കാരനെ സ്വീകരിക്കാനാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ആരോപിക്കപ്പെടുന്ന ഒരു തെറ്റും ഞാൻ അംഗീകരിക്കുന്നില്ലെന്നും, ഈ വിഷയം അന്വേഷിക്കാൻ ആവശ്യമായ ഏതെങ്കിലും നടപടിയെടുക്കാനുള്ള അധികാരികളുടെ ശ്രമങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും, നിയമം അതിൻ്റെ വഴിക്ക് പോകണമെന്നും ശശി തരൂർ എം.പി പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!