വിവിധ മാധ്യമ ശൃംഖലകളുടെ ഉടമസ്ഥതയിലുള്ള വിനോദ ഉള്ളടക്കം നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്തുകൊണ്ട് ബൗദ്ധിക സ്വത്തവകാശം ലംഘിച്ച ആയിരത്തിലധികം വെബ്‌സൈറ്റുകൾ യുഎഇ ഈ വർഷം ബ്ലോക്ക് ചെയ്തതായി സാമ്പത്തിക മന്ത്രാലയം (MoE) ഇന്ന് വ്യാഴാഴ്ച അറിയിച്ചു.
മൾട്ടിമീഡിയ ഉള്ളടക്കത്തിന് കൂടുതൽ ഡിമാൻഡുള്ള റമദാനിൽ മിക്ക അനധികൃത വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തതായി സാമ്പത്തിക മന്ത്രാലയത്തിലെ ബൗദ്ധിക സ്വത്തവകാശ വിഭാഗം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ ഹസൻ അൽ മുഐനി പറഞ്ഞു.
വിശുദ്ധ റമദാൻ മാസത്തിൽ ‘InstaBlock’ സംരംഭം നടപ്പിലാക്കിയതിന് ശേഷം ബൗദ്ധിക സ്വത്തവകാശം ലംഘിച്ച 1,117 വെബ്‌സൈറ്റുകലാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.