Search
Close this search box.

ഇലക്‌ട്രോണിക് പുകവലി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎഇ മന്ത്രാലയം

UAE Ministry warns against promoting electronic smoking products

ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം പരമ്പരാഗത സിഗരറ്റിന് പകരം  ബദലായി ഇലക്ട്രോണിക് പുകവലി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) മുന്നറിയിപ്പ് നൽകി.

ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ പുകവലിയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട് പുകവലി ഉപേക്ഷിക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു. ഇ-സിഗരറ്റ്, ചൂടാക്കിയ പുകയില ഉൽപന്നങ്ങൾ, നിക്കോട്ടിൻ പൗച്ചുകൾ എന്നിവ പരീക്ഷിക്കാൻ ഉപഭോക്താക്കളെ ബോധ്യപ്പെടുത്താൻ കമ്പനികൾ “ഹാനി റിഡക്ഷൻ” എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നുണ്ട് . എന്നിരുന്നാലും, വാസ്തവത്തിൽ പുകവലി ഉപേക്ഷിക്കാൻ ഈ പുതിയ ഉൽപ്പന്നങ്ങൾ ഫലപ്രദമാണെന്നതിന് മതിയായ തെളിവുകളില്ലെന്ന് അന്താരാഷ്ട്ര പൊതുജനാരോഗ്യ ഏജൻസിയും അറിയിക്കുന്നുണ്ട്.

നാളെ മെയ് 31 ന് ലോക പുകയില വിരുദ്ധ ദിനം ആഘോഷിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ മുന്നറിയിപ്പ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!