ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം പരമ്പരാഗത സിഗരറ്റിന് പകരം ബദലായി ഇലക്ട്രോണിക് പുകവലി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) മുന്നറിയിപ്പ് നൽകി.
ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ പുകവലിയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട് പുകവലി ഉപേക്ഷിക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു. ഇ-സിഗരറ്റ്, ചൂടാക്കിയ പുകയില ഉൽപന്നങ്ങൾ, നിക്കോട്ടിൻ പൗച്ചുകൾ എന്നിവ പരീക്ഷിക്കാൻ ഉപഭോക്താക്കളെ ബോധ്യപ്പെടുത്താൻ കമ്പനികൾ “ഹാനി റിഡക്ഷൻ” എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നുണ്ട് . എന്നിരുന്നാലും, വാസ്തവത്തിൽ പുകവലി ഉപേക്ഷിക്കാൻ ഈ പുതിയ ഉൽപ്പന്നങ്ങൾ ഫലപ്രദമാണെന്നതിന് മതിയായ തെളിവുകളില്ലെന്ന് അന്താരാഷ്ട്ര പൊതുജനാരോഗ്യ ഏജൻസിയും അറിയിക്കുന്നുണ്ട്.
നാളെ മെയ് 31 ന് ലോക പുകയില വിരുദ്ധ ദിനം ആഘോഷിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ മുന്നറിയിപ്പ്.