യുഎഇയിലെ പലയിടങ്ങളിലും ഇന്ന് മെയ് 31ന് രാവിലെ കനത്ത മൂടൽമഞ്ഞുണ്ടായതിനെത്തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി റെഡ് അലർട്ട് പുറപ്പെടുവിച്ചു. മോശം ദൃശ്യപരതയെക്കുറിച്ച് അതോറിറ്റി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പും നൽകിയിരുന്നു.
യുഎഇയിൽ ഇന്ന് താപനിലയിൽ വർദ്ധനവുണ്ടാകും.അബുദാബിയിലും ദുബായിലും താപനില യഥാക്രമം 44 ഡിഗ്രി സെൽഷ്യസും 42 ഡിഗ്രി സെൽഷ്യസും വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്ത് നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.