യുഎഇയുടെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിഹാദ് എയർവേസ് തങ്ങളുടെ ക്യാബിൻ ക്രൂ ടീമിൽ ചേരാനുള്ള വ്യക്തികളെ തേടി ആഗോള റിക്രൂട്ട്മെൻ്റ് കാമ്പെയ്ൻ പ്രഖ്യാപിച്ചു.
എയർലൈൻ വർഷാവസാനത്തോടെ 1,000 ക്യാബിൻ ക്രൂ അംഗങ്ങളെയാണ് റിക്രൂട്ട് ചെയ്യുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒരു ഓപ്പൺ ഡേയിൽ പങ്കെടുക്കാം അല്ലെങ്കിൽ careers.etihad.com ൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് എയർലൈൻ അറിയിച്ചു.
എത്തിഹാദ് എയർലൈൻ ഈ വർഷം ഇതിനകം 1000-ലധികം ക്യാബിൻ ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. വൈവിധ്യമാർന്ന ക്യാബിൻ ക്രൂവിൽ 112 രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്.