Search
Close this search box.

ഷാർജയിലെ കാർ സ്പെയർ പാർട്സ് ഗോഡൗണിൽ തീപിടിത്തം : ആളപായമില്ല

Fire breaks out at car spare parts warehouse in Sharjah- No casualties

ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ ആറിലുള്ള യൂസ്ഡ് കാർ സ്പെയർ പാർട്‌സുകൾ അടങ്ങിയ ഗോഡൗണിൽ ഇന്ന് ശനിയാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു.

തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തെക്കുറിച്ച് ഉച്ചകഴിഞ്ഞ് 3.05 ന് തങ്ങൾക്ക് ഒരു കോൾ ലഭിച്ചതായും മൂന്ന് ഫയർ സ്റ്റേഷനുകളിൽ നിന്ന് (മുഇല്ല, സാമ്നാൻ, അൽ സജ്ജ) അഗ്നിശമന സേനാംഗങ്ങളെ ഉടൻ തന്നെ സ്ഥലത്തേക്ക് അയച്ചതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.

സിവിൽ ഡിഫൻസ് ടീമുകൾ വേഗത്തിൽ തീപിടുത്തം നിയന്ത്രണ വിധേയമാക്കുകയും ചെയ്തിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!