ഗസ്സയിൽ ദുരിതമനുഭവിക്കുന്ന പലസ്തീനികൾക്ക് 1160 ടൺ അവശ്യ ഭക്ഷ്യ വസ്തുക്കളുമായി യുഎഇ ചരക്കു കപ്പൽ സൈപ്രസ് വഴി ഗസ്സ മുനമ്പിലേക്ക് പുറപ്പെട്ടു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡവലപ്മെന്റിന്റെ സഹകരണത്തോടെയാണ് സഹായമെത്തിക്കുന്നത്. യു.എസ് .എ,സൈപ്രസ് , യുണൈറ്റഡ് നേഷൻസ് എന്നിവ കൂടാതെ യൂറോപ്യൻ യൂണിയൻ ഉൾപ്പടെ മറ്റ് അന്താരാഷ്ട്ര സേവനദാതാക്കളമായി സഹകരിച്ച് യു. എസ് .എ. ഐ. ഡി. രണ്ടാഴ്ച മുൻപ് സൈപ്രസ് വഴി സഹായമെത്തിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് കൂടുതൽ സഹായങ്ങളുമായി യുഎഇ. കപ്പൽ പുറപ്പെട്ടത്.
സൈപ്രസ്സിലെ ലാർണക തുറമുഖത്തു നിന്ന് അഷ്‌ദൂദിലേക്ക് പോകുന്ന കപ്പൽ അമേരിക്കൻ നിയർ ഈസ്റ്റ് റഫ്‌യുജിസ് എയ്ഡ്ന്റെ സഹകരണത്തോടെ ബൈത് ഹാനോൻ വഴി ഗസ്സ മുനമ്പിലേക്ക് പ്രവേശിക്കും. തുടർന്ന് എമിരേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ സഹായങ്ങൾ വിതരണം ചെയ്യും . ഗസ്സയിൽ പരിക്കേറ്റവരെയും രോഗബാധിതരെയും തുടർചികിത്സക്കായി എത്തിക്കുന്ന പദ്ധതിയും യുഎഇ തുടരുന്നുണ്ട്.