ഖുർആൻ പഠിപ്പിക്കുന്ന ലൈസൻസില്ലാത്ത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി യുഎഇ.
യുഎഇയിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലൈസൻസ് എടുക്കാതെ ഏതെങ്കിലും കേന്ദ്രം സ്ഥാപിക്കുകയോ നിയന്ത്രിക്കുകയോ ഖുറാൻ പഠിപ്പിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെൻ്റ്, സകാത്ത് യുഎഇ അറിയിച്ചു.
യുവതലമുറയെ സംരക്ഷിക്കാൻ മതവിദ്യാഭ്യാസത്തിൻ്റെ കൃത്യതയും അനുയോജ്യതയും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് ഇസ്ലാമിക് അഫയേഴ്സ് അതോറിറ്റി പറഞ്ഞു.