ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡിൽ ഇന്ന് മുതൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് അജ്മാൻ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.
അജ്മാൻ പോർട്ടിൽ നിന്നും നഗരത്തിൻ്റെ മധ്യഭാഗത്തുനിന്നും ഷെയ്ഖ് ഖലീഫ ഇൻ്റർസെക്ഷനിലേക്ക് വരുന്നവരെയാണ് ഇന്ന് 2024 ജൂൺ 2 മുതൽ വഴിതിരിച്ചുവിടുക. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വാഹനങ്ങൾ അടച്ചിടുന്ന സ്ഥലത്തെ ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അജ്മാൻ പോലീസ് ഡ്രൈവർമാരോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചു.