അൽ മംസാർ, ജുമൈറ 1 പൊതു ബീച്ചുകൾ നവീകരിക്കുന്നതിനുള്ള ഏകദേശം 355 മില്യൺ ദിർഹം പദ്ധതിയുടെ ഭാഗമായി ദുബായ്ക്ക് അൽ മംസാറിൽ ആദ്യത്തെ ഫ്ലോട്ടിംഗ് കാൽനട പാലവും ദെയ്‌റയിൽ 24/7 നൈറ്റ് ബീച്ചും ലഭിക്കുമെന്ന് അധികൃതർ ഇന്ന് ജൂൺ 3 തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ദുബായിലെ പൊതു ബീച്ചുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശങ്ങൾക്ക് അനുസൃതമായാണ് പദ്ധതികളെന്ന് കമ്മിറ്റി അറിയിച്ചു.
അൽ മംസാർ ബീച്ചിൻ്റെ ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ഫ്ലോട്ടിംഗ് ബ്രിഡ്ജ് 200 മീറ്റർ കാൽനട പാലം ദുബായിലെ ആദ്യത്തേതായിരിക്കും . 24/7 തുറന്നിരിക്കുന്ന ഫസ്റ്റ് നൈറ്റ് ബീച്ച് ദെയ്‌റയ്ക്ക് ലഭിക്കുമെന്നും എമിറേറ്റിലെ അധികൃതർ അറിയിച്ചു.
വാട്ടർ ആക്‌റ്റിവിറ്റി ലീസിംഗ്, ഔട്ട്‌ലെറ്റുകൾ, കൊമേഴ്‌സ്യൽ കിയോസ്‌കുകൾ, റെസ്റ്റോറൻ്റുകൾ, ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതിനുള്ള സെൽഫ് സർവീസ് മെഷീനുകൾ, പരസ്യ ഇടങ്ങൾ, ബീച്ച് ഇരിപ്പിടങ്ങൾ, കുടകൾ തുടങ്ങി 50 നിക്ഷേപ അവസരങ്ങളും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.