ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (GDRFA ) പുതിയ ഓൺലൈൻ നെറ്റ്‌വർക്ക് ആരംഭിച്ചു. എമിഗ്രേഷനുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനായിട്ടാണ് ഈ പദ്ധതി ആരംഭിച്ചത്
GDRFA കസ്റ്റമർ കമ്മ്യൂണിറ്റി എന്ന പേരിൽ വകുപ്പിന്റെ വെബ്‌സൈറ്റിലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. ഇതിലൂടെ സ്വദേശികൾക്കും വിദേശികൾക്കും ലഭിച്ച സേവനകളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കാം. ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്
https://www.gdrfad.gov.ae/en/customercommunity ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാം
GDRFA യുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന ഉപഭാക്താക്കളുടെ ഒരു സമൂഹം രൂപവത്ക്കരിക്കാനാണ് പുതിയ നെറ്റ്‌വർക്ക് എന്ന് മേധവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മ്മദ് അൽ മർറി പറഞ്ഞു. തങ്ങളുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോ\ക്താക്കൾക്ക് കൂടുതൽ സംതൃപ്തി നൽകുന്നതിനും ഈ ഫീഡ്ബാക്ക് നിർണായകമാണെന്നു അധികൃതർ അറിയിച്ചു.