അൽ മംസാർ ബീച്ചിൽ 25 കാരനായ ഇന്ത്യക്കാരൻ മുങ്ങി മരിച്ച സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഷാർജ പോലീസ് ജനറൽ കമാൻഡ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഞായറാഴ്ച രാത്രി 10.30ഓടെയാണ് പോലീസ് ഓപ്പറേഷൻസ് റൂമിൽ അറിയിപ്പ് ലഭിച്ചത്.
ആംബുലൻസിനൊപ്പം പോലീസ് പട്രോളിംഗും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല