ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൻ്റെ ഒരു ഭാഗത്ത് ട്രക്ക് നിരോധന സമയം പരിഷ്കരിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.
ഇതനുസരിച്ച് രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയും വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെയും റാസൽഖോർ സ്ട്രീറ്റിനും ഷാർജക്കും ഇടയിലുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് സ്ട്രെച്ചിൽ ഹെവി വാഹനങ്ങൾ അനുവദിക്കില്ല:
റോഡിൻ്റെ ഇരുവശങ്ങളിലും നിരോധനം ബാധകമാണ്. ട്രക്ക് ഡ്രൈവർമാരോട് എമിറേറ്റ്സ് റോഡ് പോലുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കാനും അല്ലെങ്കിൽ നിരോധന സമയത്ത് ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകളിൽ കാത്തിരിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്..