Search
Close this search box.

റാസൽഖൈമയിൽ കുറ്റകൃത്യങ്ങളെ നേരിടാൻ പോലീസിനെ സഹായിക്കുന്ന പുതിയ വാഹനട്രാക്കിംഗ് സംവിധാനം

New vehicle tracking system in Ras Al Khaimah to help police tackle crime

കുറ്റകൃത്യങ്ങളെ നേരിടാൻ പോലീസിനെ സഹായിക്കുന്നതിന് റാസൽഖൈമയിൽ പുതിയ വാഹന ട്രാക്കിംഗ് സംവിധാനം അവതരിപ്പിക്കും.

ഈ ‘വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം’ എമിറേറ്റിലെ കുറ്റകൃത്യങ്ങളെ ചെറുക്കാൻ സഹായിക്കുമെന്ന് റാസൽഖൈമ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു. സുരക്ഷാ പരിരക്ഷ ആവശ്യമുള്ള വാഹനങ്ങളിൽ ഈ ട്രാക്കർ ഉപയോഗിക്കുമെന്നും സേവനം ഇലക്‌ട്രോണിക് രീതിയിൽ ലഭ്യമാകുമെന്നും മേജർ ജനറൽ അൽ നുഐമി പറഞ്ഞു.

പബ്ലിക് റിസോഴ്‌സ് അതോറിറ്റിയുടെ സഹകരണത്തോടെയും വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് വകുപ്പിൻ്റെ മേൽനോട്ടത്തിലുമാണ് ഈ പദ്ധതി ആരംഭിച്ചത്.

അത്യാധുനിക സാങ്കേതിക വിദ്യകളാൽ പ്രവർത്തിക്കുന്ന ഈ പദ്ധതി റാസൽഖൈമ പോലീസിൻ്റെ സുരക്ഷാ പദ്ധതികൾക്ക് വേറിട്ട കൂട്ടിച്ചേർക്കലായിരിക്കുമെന്ന് റാസൽഖൈമ പോലീസ് ഇലക്‌ട്രോണിക് സർവീസസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗ് ജനറൽ ഡോ. മുഹമ്മദ് അബ്ദുൾ റഹ്മാൻ അൽ അഹ്മദ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!