അബുദാബിയിൽ മലയാളി യുവതിയെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശിനി മനോജ്ഞ (31)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിനെ കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ മൃതദേഹം അബുദാബി ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അബുദാബി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.