യുഎഇയിൽ ഇന്ന് ജൂൺ 8 ശനിയാഴ്ച ചിലയിടങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും ഉച്ചയോടെ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
കിഴക്കൻ പ്രദേശങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ആന്തരിക പ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Gasyoura, Mezaira എന്നിവിടങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, രണ്ട് പ്രദേശങ്ങളിലും ഈർപ്പം സൂചിക 50 ശതമാനം വരെ എത്തും. അബുദാബിയിലും ദുബായിലും യഥാക്രമം 44 ഡിഗ്രി സെൽഷ്യസും 41 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. പകൽ സമയത്ത് പൊടികാറ്റിനും സാധ്യതയുണ്ട്.