Search
Close this search box.

യുഎഇയിൽ വ്യാജ ടെലികോം നെറ്റ് വർക്കിനെതിരെ ജാഗ്രതാ നിർദ്ദേശം

Warning against fake telecom network in UAE

യുഎഇയിൽ വ്യാജ ടെലികോം നെറ്റ് വർക്കിനെതിരെ ജാഗ്രത നിർദ്ദേശവുമായി അധികൃതർ. മൂന്നു ചൈനീസ് പൗരന്മാരെ അറസ്റ്റു ചെയ്തതിന്റെ തുടർച്ചയാണ് ജാഗ്രത നിർദ്ദേശം. അംഗീകൃത ടെലികോം നെറ്റ് വർക്കുകൾ ജാമാക്കി അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഇവരുടെ നെറ്റ് വർക്കിലേക്കു മാറ്റാൻ പ്രേരിപ്പിക്കുന്നതാണ് ഇവരുടെ രീതി.

ഫോണിലേക്ക് അയക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുന്നവരുടെ ഫോണിൽ നിന്നും വിവരങ്ങൾ ചോർത്തി എടുക്കും. കാറിനകത്തിരുന്നായിരിക്കും ഇവരുടെ ഓപ്പറേഷൻ. ഹാക്കിംഗ് ഉപകരണം അനധികൃതമായി രാജ്യത്തേക്ക് കടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്നുപേർക്കും 6 മാസം തടവ് ശിക്ഷയും നാടുകടത്തലും വിധിച്ചിട്ടുണ്ട്.

ബാങ്കിൽ നിന്നും സർക്കാർ വകുപ്പുകളിൽ നിന്നും എന്ന രീതിയിൽ സന്ദേശം ലഭിച്ചവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!