ദുബായിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം കാലാവസ്ഥ മോശമായതിനാൽ നെടുമ്പാശേരിയിൽ ഇറക്കി. പുലർച്ചെ 2.15 നു എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ യാത്രക്കാർ ഇപ്പോഴും തുടരുകയാണ്. വിമാനത്തിൽ തിരികെ അവരുടെ ഡെസ്റ്റിനേഷനായ കോഴിക്കോട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വിമാനത്താവളത്തിലേക്ക് ഇറങ്ങിപ്പോകണമെന്ന് വിമാനജോലിക്കാർ നിർബന്ധിച്ചെങ്കിലും യാത്രക്കാർ കൂട്ടാക്കിയില്ല തങ്ങളുടെ സ്ഥലത്തു എത്തിക്കുക എന്ന നിലപാടിൽ അവർ ഉറച്ചിരിക്കുകയാണ്.
ഒടുവിൽ ഏകദേശം ഏഴ് മണിക്കൂർ കഴിഞ്ഞ ശേഷം രാവിലെ 9.30ഓടെ വിമാനം കൊച്ചിയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.