Search
Close this search box.

ഫോൺ കോളുകൾ വഴിയുള്ള ടെലിമാർക്കറ്റിംഗ് : നിയമങ്ങൾ കർശനമാക്കി യുഎഇ

Telemarketing through phone calls- UAE tightens rules

യുഎഇയിൽ ഫോൺ കോളുകൾ വഴിയുള്ള ടെലിമാർക്കറ്റിംഗ്, പുതിയ നിയന്ത്രണങ്ങളും സംവിധാനങ്ങളും നടപ്പിലാക്കുന്നതിനുള്ള നിയന്ത്രണങ്ങൾ യുഎഇ സർക്കാർ ഇപ്പോൾ കർശനമാക്കിയിട്ടുണ്ട്. നിയമലംഘകർക്ക് മുന്നറിയിപ്പുകളും 150,000 ദിർഹം വരെ പിഴയും ഉൾപ്പെടെയുള്ള ഭരണപരമായ പിഴകൾ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. നിയമലംഘകർക്ക് 2024 ഓഗസ്റ്റ് പകുതി മുതൽ പടിപടിയായി പിഴകൾ ചുമത്തും.

ലംഘനം നടത്തുന്ന കമ്പനിക്ക് പ്രവർത്തനം ഭാഗികമായോ പൂർണ്ണമായോ താൽക്കാലികമായി നിർത്തിവയ്ക്കൽ, ലൈസൻസ് റദ്ദാക്കൽ, വാണിജ്യ രജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്യൽ, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ വെട്ടിക്കുറയ്ക്കൽ, ഒരു വർഷത്തേക്ക് രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നഷ്ടപ്പെടുത്തൽ തുടങ്ങിയ കടുത്ത നടപടികൾ നേരിടേണ്ടി വന്നേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ടെലിമാർക്കറ്റിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് വിപണന കമ്പനികൾക്ക് ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നത് നിർബന്ധമാണ്.

വ്യക്തികൾ അവരുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫോണുകൾ ഉപയോഗിച്ച് മാർക്കറ്റിംഗ് കോളുകൾ വിളിക്കുന്നതും നിരോധിച്ചിച്ചിട്ടുണ്ട്. എല്ലാ മാർക്കറ്റിംഗ് കോളുകളും ലൈസൻസുള്ള ടെലിമാർക്കറ്റിംഗ് കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫോണുകളിൽ നിന്നായിരിക്കണം.

മാർക്കറ്റിംഗ് കോളുകൾ രാവിലെ 9 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയിൽ മാത്രമേ അനുവദനീയമായിട്ടുള്ളൂ. കൂടാതെ ഡോ നോട്ട് കോൾ രജിസ്ട്രിയിൽ (DNCR) രജിസ്റ്റർ ചെയ്ത നമ്പറുകളിലേക്ക് വിളിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

നിയമം അനുസരിച്ച്, ആദ്യ കോളിൽ ഉപഭോക്താവ് ഒരു സേവനമോ ഉൽപ്പന്നമോ നിരസിച്ചാൽ, ഫോളോ-അപ്പ് കോൾ നിരോധിച്ചിച്ചിട്ടുണ്ട്. ഉപഭോക്താവ് ഉത്തരം നൽകുന്നില്ലെങ്കിൽ അല്ലെങ്കിൽ കോൾ അവസാനിപ്പിക്കുകയാണെങ്കിൽ പ്രതിദിനം പരമാവധി ഒരു കോൾ അനുവദിക്കും.

മുകളിൽ പറഞ്ഞ പ്രകാരമുള്ള എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് അധികാരികൾക്ക് പരാതി നൽകാനുള്ള അവകാശവുമുണ്ട്. കോൾഡ് കോളിംഗ് നിയന്ത്രിക്കാനുള്ള തീരുമാനത്തിന് മെയ് മാസത്തിൽ ആണ് കാബിനറ്റ് അംഗീകാരം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!