ദുബായിൽ വിനോദസഞ്ചാരികൾ, താമസക്കാർ, പൗരന്മാർ എന്നിവർക്കായി വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും 17,000 ദിർഹം വരെ കിഴിവുള്ള ഒരു പുതിയ നോൾ കാർഡ് ഇന്ന് ജൂൺ 10 തിങ്കളാഴ്ച പുറത്തിറക്കി.
ഈ നോൾ ട്രാവൽ കാർഡ് ഉടമകൾക്ക് ദുബായിലെ പൊതുഗതാഗതത്തിനും പാർക്കിംഗിനും മറ്റ് വിനോദങ്ങൾക്കും പണമടയ്ക്കാൻ ഉപയോഗിക്കാമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ദുബായിലെ ഹോട്ടലുകൾ, ഷോപ്പുകൾ, അഡ്വെഞ്ചർ, വിനോദ സൗകര്യങ്ങൾ, മറ്റ് ഓഫറുകൾ പങ്കാളികൾ എന്നിവയിലുടനീളം അഞ്ച് മുതൽ 10 ശതമാനം വരെ കിഴിവുകളും പുതിയ കാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. 200 ദിർഹം വിലയുള്ള ഈ കാർഡിൽ 19 ദിർഹം ബാലൻസ് ഉണ്ടാകുക. വർഷാവസാനം 150 ദിർഹത്തിന് പുതുക്കാവുന്നതുമാണ്.
നിലവിലുള്ള നോൾ കാർഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ പുതുതായി പുറത്തിറക്കിയ നോൾ ട്രാവൽ കാർഡിലേക്ക് മാറാൻ കഴിയില്ല, എന്നാൽ ഭാവിയിൽ ഇത് പരിഗണിക്കുമെന്നും ആർടിഎ അറിയിച്ചു.
പ്രാരംഭ ഘട്ടത്തിൽ, നോൾ ട്രാവൽ കാർഡ് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലും (DXB) സൂം, യൂറോപ്കാർഡ് തുടങ്ങിയ ചില പാർട്ണർ സ്റ്റോറുകളിലും ആണ് ലഭ്യമാകുക.