യുഎഇയിലെ കാലാവസ്ഥ ഇന്ന് ജൂൺ 11 ന് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചിലയിടങ്ങളിൽ ഇന്ന് ഉച്ചതിരിഞ്ഞ് മഴയ്ക്ക് സാധ്യതയുണ്ടെന്നും
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
കിഴക്കൻ, തെക്ക് മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുമെന്നതിനാൽ ഇന്ന് ഉച്ചയോടെ മലനിരകളിൽ ആണ് മഴ പെയ്യാൻ സാധ്യതയുള്ളത്.
മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും ഇന്നും ചൂട് തുടരുമെന്നും ആന്തരിക പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഹ്യുമിഡിറ്റി സൂചിക യഥാക്രമം മെസൈറയിലും ഗസ്‌യൗറയിലും 80 ശതമാനവും 70 ശതമാനവും വരെയും എത്തും.