യുഎഇയിൽ വർക്ക് ബണ്ടിൽ പദ്ധതി വിപുലീകരിച്ചു : ഇനി എല്ലാം എമിറേറ്റിലും റെസിഡൻസി വിസ, വർക്ക് പെർമിറ്റുകൾ വേഗത്തിൽ

Work Bundle Scheme Expanded in UAE- Faster Residency Visa and Work Permits for All Emirates

യുഎഇയിലുടനീളം ഇനി ജീവനക്കാരുടെ വിസ, വർക്ക് പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ ഒരൊറ്റ പ്ലാറ്റ്ഫോം (workinuae.ae)  മതി. പ്രോസസ്സിംഗ് സമയവും 1 മാസത്തിൽ നിന്ന് 5 ദിവസമായി കുറയും.  വർക്ക് ബണ്ടിൽ പദ്ധതിയുടെ ആദ്യഘട്ടം ദുബായിൽ മാത്രമാണ് നടപ്പാക്കിയിരുന്നത്.

യുഎഇയിൽ സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകളും റസിഡൻസി നടപടിക്രമങ്ങളും എട്ട് സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടം ദുബായിൽ നടപ്പാക്കി വിജയിച്ചതിന് ശേഷമാണ് ഇപ്പോൾ മറ്റ് എമിറേറ്റുകളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചിരിക്കുന്നത്.

വർക്ക് ബണ്ടിൽ പദ്ധതിയിലൂടെ സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകളും റെസിഡൻസി വിസകളും നേടുന്നതിന് ആവശ്യമായ എല്ലാ രേഖകളും പൂർത്തിയാക്കുന്നതിനുള്ള പ്രോസസ്സിംഗ് സമയം ഏകദേശം ഒരു മാസത്തിൽ നിന്ന് അഞ്ച് ദിവസമായി കുറയ്ക്കാനാകും.

പുതിയ വർക്ക് പാക്കേജ് ഇടപാടുകൾ പൂർത്തിയാക്കുന്നതിനുള്ള സമയം 30 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായി കുറയ്ക്കുകയും, പുതിയ വർക്ക് പാക്കേജ് ഇടപാടുകൾ പൂർത്തിയാക്കാൻ ആവശ്യമായ രേഖകളുടെ എണ്ണം 16 ൽ നിന്ന് അഞ്ചായി കുറയ്ക്കുകയും സേവന കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങളുടെ എണ്ണം ഏഴിൽ നിന്ന് രണ്ട് സന്ദർശനങ്ങൾ മാത്രമായി കുറയ്ക്കുകയും ചെയ്യും.

സ്വകാര്യ മേഖലയിലെ കമ്പനികൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുകയാണ് ‘വർക്ക് ബണ്ടിൽ’ പദ്ധതിയുടെ ഉദ്ദേശ്യം. പുതുക്കൽ, റദ്ദാക്കൽ, വൈദ്യപരിശോധന, വിരലടയാളം എന്നിവ ഉൾപ്പെടെയുള്ള തൊഴിൽ സേവനങ്ങൾ പൂർത്തിയാക്കാൻ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ സാധ്യമാകും. സേവനം ലഭ്യമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സാധ്യമായ ഏറ്റവും കുറഞ്ഞ ഘട്ടങ്ങളിൽ ഇടപാടുകൾ പൂർത്തിയാക്കാം. ഫെഡറൽ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ തമ്മിൽ സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (Mohre), ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ദുബായ് ഹെൽത്ത്, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, ജനറൽ ഡയറക്ടറേറ്റ്. റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) എന്നിങ്ങനെയുള്ള സർക്കാർ സ്ഥാപനങ്ങളിലൂടെയുള്ള എല്ലാ നടപടിക്രമങ്ങളും പുതിയ ഈ പദ്ധതിയിലൂടെ സമന്വയിപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!