ഇന്നലെ ചൊവാഴ്ച്ച ഉച്ചയോടെ മുസഫ വ്യവസായ മേഖലയിൽ കെട്ടിടനിർമ്മാണ സാമഗ്രികൾ വിൽക്കുന്ന ഷോപ്പിന് തീപിടിച്ച് വൻ നാശനഷ്ടം. നീണ്ടനേരം കഠിനപ്രയത്‌നം നടത്തിയാണ് അബുദാബി പോലീസ്, സിവിൽ ഡിഫൻസ് അതോറിട്ടി അധികൃതർ തീയണച്ചത്.
ഈ ഭാഗത്തുള്ള മാറ്റ് ഷോപ്പുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പരിസരത്തുനിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പ് വരുത്തിയ ശേഷമേ പൂർണ സ്ഥിതിയിൽ ഈ ഭാഗം തുറന്നുകൊടുക്കുകയെന്ന് പോലീസ് അറിയിച്ചു.