കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ കുവൈത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും തീപിടിത്തത്തിന് ഇരയായവർക്ക് യുഎഇ വിദേശകാര്യ മന്ത്രാലയം അനുശോചനവും രേഖപ്പെടുത്തി.
കുവൈത്തില്‍ സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്‍റെ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 41 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇതിൽ നാല് മലയാളികളെന്നാണ് സൂചന. ഒരാളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ ((33} ആണ് മരിച്ചത്. എൻബിടിസി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
#UAE expresses solidarity with #Kuwait and conveys condolences over victims of firehttps://t.co/FCzcqqElQY
— MoFA وزارة الخارجية (@mofauae) June 12, 2024