2022 നും 2024 ജൂൺ 10 നും ഇടയിൽ വ്യാജ സ്വദേശിവൽക്കരണം നടത്തിയതിന് 1,444 സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
അതേസമയം, ഏകദേശം 21,000 സ്ഥാപനങ്ങൾ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൃത്യമായി നേടിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.