യുഎഇയിൽ കഴിഞ്ഞ വർഷം 2023ൽ ടയർ പൊട്ടിത്തെറിച്ച് 22 വാഹനാപകടങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കുകളിൽ വ്യക്‌തമാക്കുന്നു. ഇതിൽ 13 അപകടങ്ങൾ അബുദാബിയിലും 4 എണ്ണം ദുബായിലും 1 വീതവും ഷാർജയിലും ഫുജൈറയിലും 3 എണ്ണം റാസൽഖൈമയിലുമാണ് നടന്നത്.
വേനൽക്കാലത്ത് ചൂട് കൂടുന്നതിനാൽ, ടയറുകൾ പതിവായി പരിശോധിക്കണമെന്ന് ഏറ്റവും പുതിയ റോഡ് സുരക്ഷാ കാമ്പെയ്നിലൂടെ അബുദാബി പോലീസ് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു. ഉയർന്ന ചൂടുള്ള സമയങ്ങളിൽ ടയർ പൊട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കും, വാഹനത്തിനും എന്തെങ്കിലും അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അതും തീർത്തുവെക്കണമെന്നും അബുദാബി പോലീസ് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു.
കേടായതോ ജീർണിച്ചതോ ആയ ടയറുകൾ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റുകളും ഒരാഴ്ചത്തെ വാഹനം പിടിച്ചെടുക്കലും ലഭിക്കും. നിയമലംഘകരെ പിടികൂടുന്നതിനും ടയറുകൾ മോശമായി വാഹനമോടിക്കുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകുന്നതിനുമായി പോലീസ് ട്രാഫിക് പരിശോധന വർധിപ്പിച്ചിട്ടുണ്ട്.