ആഭരണങ്ങളിൽ ‘ ആത്മ സ്പർശ’ വുമായി താസി ഗോൾഡ് ആൻഡ് ഡയമണ്ട്സ്. കൃഷ്ണൻ -രാധ , ലക്ഷ്മി , നൃത്തരൂപങ്ങൾ ,മയിൽ ,ക്ഷേത്രങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങി ഒരു വ്യക്തിയുടെ ‘ സ്വകാര്യ സന്തോഷ രൂപങ്ങൾ ‘കലാത്മകമായി കൊത്തിയെടുത്തുകൊണ്ട് താസി കാഴ്ചവയ്ക്കുന്ന സ്വർണാഭരണ ശ്രേണി ട്രെൻഡിങ് ആകുന്നു .
റൂബി , എമറാൾഡ് ,കേമ്പ് തുടങ്ങിയ സെമി പ്രെഷ്യസ് സ്റ്റോണിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. വിവിധ മോഡലുകളില്‍ പണിതെടുത്തിട്ടുള്ള ഈ ആഭരണങ്ങൾ
പ്രായഭേദമന്യേ ഏവർക്കും അനുയോജ്യമാണ്. കുറഞ്ഞ തൂക്കത്തിലും എന്നാൽ കാഴ്ച്ചയിൽ നല്ല പൊലിമയിലും ഉള്ള നാഗാസ് വിഭാഗത്തിൽ വരുന്ന ഈ
‘ടെമ്പിൾ ഗോൾഡ് മോഡൽ ആഭരണങ്ങൾ വിവാഹപാർട്ടികൾക്കും മറ്റും അണിയാം.
ദുബായ് ഗോൾഡ് സൂക്കിനു സമീപമുള്ള ഗോൾഡ് ലാൻഡിൽ ആണ് താസി ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥിതിചെയ്യുന്നത് .