കുവൈത്ത് ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 24 മലയാളികൾ മരിച്ചതായി ഇന്ന് ജൂൺ 13 രാവിലെ നോർക്ക CEO അറിയിച്ചു. ഇത് അനൗദ്യോഗിക കണക്കാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ സ്ഥിരീകരണവും ഇക്കാര്യത്തിൽ വരാനുണ്ട്.
മരിച്ച മലയാളികളിൽ 16 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തീപിടിത്തത്തിൽ മരിച്ച 49 പേരിൽ 43 ഉം ഇന്ത്യക്കാരാണെന്നും അൻപത് പേർക്ക് പരുക്കേറ്റുവെന്നും കണക്കുകൾ വ്യക്‌തമാക്കുന്നു. അപകടമുണ്ടായ സ്‌ഥലത്തേക്ക് സംസ്‌ഥാന സർക്കാർ പ്രതിനിധിയായി മന്ത്രി വീണാ ജോർജ് യാത്ര തിരിക്കും. ഉദ്യോഗസ്‌ഥരും ഒപ്പമുണ്ടാകും. ദുരന്തത്തിൽപ്പെട്ട മലയാളികൾക്ക് സഹായമെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പി. രാജീവും പറഞ്ഞു.