ദുബായ് മുനിസിപ്പാലിറ്റിയുടെ അറിയിപ്പനുസരിച്ച് ഈദ് അൽ-അദ്ഹ ദിനത്തിൽ ദുബായിലെ പാർക്കുകളുടെയും വിനോദകേന്ദ്രങ്ങളുടെയും പ്രവർത്തന സമയത്തിലും, ഇവിടങ്ങളിൽ നടക്കുന്ന പരിപാടികളിലും മാറ്റം വരുത്തും.
ഇതനുസരിച്ച് റസിഡൻഷ്യൽ പാർക്കുകൾ രാവിലെ 8 മണിമുതൽ രാത്രി 12 മണിവരെ പ്രവർത്തിക്കും.
വിനോദപരിപാടികൾക്ക് സൗകര്യമുള്ള അബീൽ, അൽ ഖോർ, അൽ മംസാർ, അൽ സഫ, മുഷ്രിഫ് പാർക്കുകൾ രാവിലെ 8 മണിമുതൽ 11 മണിവരെയായിരിക്കും പ്രവർത്തിക്കുക.
മുഷ്കരിഫ് പാർക്കിലെ ബൈക്ക് ട്രക്ക് നടപ്പാത രാവിലെ 6 മുതൽ രാത്രി 7 വരെ ഉപയോഗിക്കാം. ഖുറാനിക് പാർക്ക് രാവിലെ 8 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.
കേവ് ഓഫ് മിറക്കിൾ, ഗ്ലാസ്ഹൗസ്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം രാവിലെ 9 മുതൽ രാത്രി 8.30 നും ഇടയിലായിരിക്കും. ദുബായ് ഫ്രെയിം രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും, ചിൽഡ്രൻസ് പാർക്കിൽ സന്ദർശന സമയം ഉച്ചക്ക് 2 മണിമുതൽ രാത്രി 8 വരെയാണ്.